കോവിഡ് വ്യാപനം രൂക്ഷമായെങ്കിലും സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ വേണ്ടെന്ന് ഉന്നത തല യോഗത്തിൽ തീരുമാനം. ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യം ഇല്ലെന്നും യോഗം വിലയിരുത്തി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്.
ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലെ എല്ലാ വീടുകളിലുമെത്തി പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്ത് ദിനംപ്രതിയുള്ള കോവിഡ് പരിശോധന വർദ്ധിപ്പിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നു ശതമാനമായി കുറയ്ക്കുകയാണ് പരിശോധന വർദ്ധിപ്പിക്കുന്നതിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
കോവിഡ് രോഗികൾക്കുള്ള ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ തൃപ്തികരമാണെന്നും യോഗത്തിൽ വിലയിരുത്തി. കോവിഡ് വൈറസിന്റെ ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനും യോഗത്തിൽ തീരുമാനമായി.
Post Your Comments