KeralaLatest NewsNews

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണ്ണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. ഒരു കോടി രൂപയിലധികം വിലവരുന്ന സ്വർണ്ണമാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. മൂന്ന് പേരിൽ നിന്നായാണ് ഇത്രത്തോളം സ്വർണ്ണം പിടിച്ചെടുത്തത്. ബാലുശേരി സ്വദേശി മുനീർ, വടകര സ്വദേശി ഫിറോസ്, കാസർകോട് സ്വദേശി അബ്ദുള്ള എന്നിവരാണ് വിമാനത്താവളത്തിലൂടെ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

Read Also: ആലപ്പുഴ ബൈപ്പാസ് ഫ്‌ളൈ ഓവറിൽ ഒമ്‌നി വാനിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

2432 ഗ്രാം സ്വർണ്ണമാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഈ സ്വർണ്ണത്തിന് വിപണിയിൽ ഒരു കോടി 18 ലക്ഷം രൂപ വിലവരുമെന്നാണ് കണക്കുക്കൂട്ടുന്നത്. സ്വർണ്ണം കടത്താൻ ശ്രമിച്ച മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. കോടികൾ വിലമതിക്കുന്ന സ്വർണ്ണമാണ് നെടുമ്പാശേരിയിൽ നിന്നും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി ജീവനക്കാരനും മലപ്പുറം സ്വദേശിയും അറസ്റ്റിലാകുകയും ചെയ്തിരുന്നു.

Read Also: ആറു കോവിഡ് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button