ന്യൂഡല്‍ഹി: ആറാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ മദ്യവില്‍പന ശാലകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ഒരാഴ്‌ചത്തേക്കുള്ള കുപ്പികള്‍ വാങ്ങാനുള്ള തിക്കും തിരക്കും. പച്ചക്കറി ചന്തകളിലും തിരക്കനുഭവപ്പെട്ടു. പച്ചക്കറികള്‍ക്ക് വില കുതിച്ചുയര്‍ന്നതായി ആളുകള്‍ പരാതിപ്പെട്ടു.
ആളുകള്‍ ഒന്നിച്ച് മദ്യം വാങ്ങാന്‍ ഇറങ്ങിയതോടെ കൊണാട്ട്പ്ളേസ്, ഗോള്‍മാര്‍ക്കറ്റ്, ഖാന്‍ മാര്‍ക്കറ്റ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലെ കടങ്ങള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ കാണാമായിരുന്നു. തിരക്ക് കൂട്ടിയ സ്ഥലങ്ങളില്‍ പൊലീസ് രംഗത്തെത്തി ആളുകളെ പിരിച്ചുവിട്ടു.
Post Your Comments