Latest NewsKeralaCinemaMollywood

‘റീത്ത് വെച്ചാല്‍ മതിയായിരുന്നു ഇവര്‍’ നടി ജീജയ്‌ക്കെതിരെ ആദിത്യന്‍ പറഞ്ഞ വാക്കുകള്‍ക്ക് പൊങ്കാലയിട്ട് ആരാധകര്‍

അമ്പിളിയും ജയനും മൂന്നാമതൊരു വിവാഹം ചെയ്യരുത്, ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നത് അത്യാവശ്യ ഘടകമാണ് എന്നാണ് ജീജ പറയുന്നത്.

സീരിയല്‍ നടന്‍ ആദിത്യന്‍ ജയനും നടി അമ്പിളി ദേവിയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ നടനെതിരെ പൊങ്കാലയുമായി ആരാധകര്‍. നടി ജീജ സുരേന്ദ്രനെതിരെ ആദിത്യന്‍ പറഞ്ഞ വാക്കുകള്‍ക്കെതിരെയാണ് ആരാധകരുടെ രോഷപ്രകടനം. സ്വകാര്യ ചാനലില്‍ ആദിത്യന്‍ നല്‍കിയ അഭിമുഖ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അമ്പിളിയും ജയനും മൂന്നാമതൊരു വിവാഹം ചെയ്യരുത്, ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നത് അത്യാവശ്യ ഘടകമാണ് എന്നാണ് ജീജ അഭിമുഖ വീഡിയോയിലെത്തി പറയുന്നത്. എന്നാല്‍ ഇതിനെതിരെ വളരെ രോഷാകുലനായാണ് ആദിത്യന്‍ പ്രതികരിച്ചത്. ഇതിലും നല്ലത് അവര്‍ക്ക് റീത്ത് വെച്ചാല്‍ മതിയായിരുന്നുവെന്നാണ് താരം പറഞ്ഞത്. ഇപ്പോള്‍ ആദിത്യന്‍- അമ്പിളി ദേവി വിവാഹമോചന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി പ്രേക്ഷകരെത്തിയത്. ‘ഉള്ള കാര്യം ഉള്ളത് പോലെ പറയുവാന്‍ ചങ്കൂറ്റമുള്ള ആ ചേച്ചിക്ക് ബിഗ് സല്യൂട്ട്’ എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ‘ ഇവന്റെ ചുറ്റിക്കളി ഒക്കെ അവര്‍ക്ക് അറിയാമായിരിക്കുമെന്ന് മറ്റൊരാള്‍. നിരവധി പേരാണ് വീഡിയോ കാണുന്നതും ആദിത്യനെതിരെ രോഷപ്രകടനം നടത്തുന്നതും.

ആരാധകര്‍ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും. ആദിത്യന്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ അമ്പിളി ദേവി തന്നെയാണ് രംഗെത്തിയത്. ഭര്‍ത്താവ് ആദിത്യന്‍ ജയന്‍ തന്നില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്ന് അമ്പിളി ദേവി വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

അമ്പിളി ദേവിയുടെ വാക്കുകള്‍

‘മാര്‍ച്ചിലാണ് ഞാന്‍ എല്ലാം അറിയുന്നത്. വിവാഹമോചനം വേണമെന്ന് ആദ്ദേഹം എന്നോട് പറഞ്ഞു. ആ സ്ത്രീയോടും ഞാന്‍ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം തകര്‍ക്കരുതെന്നു പറഞ്ഞു. അവരും പിന്‍മാറാന്‍ തയാറല്ല. ഞാന്‍ പ്രസവിച്ചു കിടക്കുകയാണ് എന്നു പോലും ചിന്തിക്കാതെ അടുപ്പത്തിലാകുന്നത് എന്തു കഷ്ടമാണ്. ഒരു സ്ത്രീയും ഇങ്ങനെ ചെയ്യാന്‍ പാടില്ല. എന്റെ ഡെലിവറി കഴിഞ്ഞ ശേഷം അദ്ദേഹം ഇവിടെ വന്നു പോകും എന്നല്ലാതെ ഒരുപാടു ദിവസം തങ്ങിയിട്ടൊന്നുമില്ല. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു’.

‘തല്‍ക്കാലം ഞാന്‍ ഡിവോഴ്‌സിലേക്ക് പോകുന്നില്ല. ഞാന്‍ മാക്‌സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കും. എന്നെ ഡിവോഴ്‌സ് ചെയ്ത് അവരുമായി ബന്ധം തുടര്‍ന്ന് വിവാഹം ചെയ്യാനാണ് അദ്ദേഹത്തിന്റെ പ്‌ളാന്‍. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാന്‍ വിവാഹമോചനം കൊടുക്കില്ല.’

shortlink

Related Articles

Post Your Comments

Related Articles


Back to top button