Latest NewsKeralaNews

സാമൂഹ്യ ബോധം ഞെട്ടി എണീക്കുന്നത് ഹിന്ദു ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുമ്പോൾ മാത്രമാണ് : ശങ്കു ടി ദാസ്

തൃശൂർ : സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെ പറ്റി ആശങ്ക ഇല്ലാത്തത് കൊണ്ടല്ല, കോവിഡ് വ്യാപനം മൂലം തൃശ്ശൂർ പൂരം വേണ്ടെന്ന് വെയ്ക്കണം എന്ന് പറയുന്ന കപട പുരോഗമനക്കാരെ പറ്റി ആശങ്ക കൂടുതൽ ഉള്ളത് കൊണ്ടാണ് തൃശൂരിലെ പൂര പ്രേമികൾ വിട്ടുവീഴ്ച്ചക്ക് ധൈര്യപ്പെടാത്തതെന്ന് അഡ്വ. ശങ്കു ടി ദാസ്.

Read Also : കശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന 

പൂരം കലക്കുക എന്ന അവരുടെ വർഷങ്ങളായി തുടരുന്ന സ്ഥിരവും നിരന്തരവുമായ അജണ്ട നടപ്പാക്കാൻ ഇപ്പോൾ കിട്ടിയ കുറേ കൂടി സ്വീകാര്യതയുള്ള ഒരു ന്യായം മാത്രം. അല്ലാതെ കോവിഡിനെ പറ്റിയോ അതിന്റെ വ്യാപനത്തെ പറ്റിയോ അത് മൂലം നഷ്ടപ്പെടുന്ന മനുഷ്യ ജീവനുകളെ പറ്റിയോ സത്യത്തിൽ അവർക്കൊരു കൂസലുമില്ല. ഉണ്ടെങ്കിൽ സംസ്ഥാനത്ത് ഒരു മാസം തുടർച്ചയായി പൊടി പൊടിച്ച തിരഞ്ഞെടുപ്പ് മാമാങ്കത്തെ പറ്റി, ആയിരങ്ങൾ ഒന്നിച്ചു പങ്കെടുത്ത റാലികളെയും കൺവെൻഷനുകളെയും പൊതുയോഗങ്ങളെയും പറ്റി, ഇപ്പോളും തുറന്നിരിക്കുന്ന ബീവറേജുകളെയും ഓഡിറ്റോറിയങ്ങളെയും സിനിമാ തിയേറ്ററുകളെയും ഷോപ്പിംഗ് മാളുകളെയും പറ്റി ഒക്കെ ഇവർക്ക് പേരിനെങ്കിലും എന്തെങ്കിലും ആക്ഷേപം ഉണ്ടാവേണ്ടതായിരുന്നു, ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പൊട്ടിന്റെ പൂർണ്ണരൂപം കാണാം :

ഞാൻ മനസിലാക്കുന്നത് സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെ പറ്റി ആശങ്ക ഇല്ലാത്തത് കൊണ്ടല്ല, കോവിഡ് വ്യാപനം മൂലം തൃശ്ശൂർ പൂരം വേണ്ടെന്ന് വെയ്ക്കണം എന്ന് പറയുന്ന കപട പുരോഗമനക്കാരെ പറ്റി ആശങ്ക കൂടുതൽ ഉള്ളത് കൊണ്ടാണ് തൃശൂരിലെ പൂര പ്രേമികൾ വിട്ടുവീഴ്ച്ചക്ക് ധൈര്യപ്പെടാത്തത് എന്നാണ്.
അവരെ കുറ്റം പറയാൻ പറ്റില്ല.

കാരണം ഈ പുരോഗമനക്കാരെ സംബന്ധിച്ചിടത്തോളം കോവിഡ് വ്യാപനം എന്നത് ഒരു ആയുധം മാത്രമാണ്.

പൂരം കലക്കുക എന്ന അവരുടെ വർഷങ്ങളായി തുടരുന്ന സ്ഥിരവും

നിരന്തരവുമായ അജണ്ട നടപ്പാക്കാൻ ഇപ്പോൾ കിട്ടിയ കുറേ കൂടി സ്വീകാര്യതയുള്ള ഒരു ന്യായം മാത്രം.

അല്ലാതെ കോവിഡിനെ പറ്റിയോ അതിന്റെ വ്യാപനത്തെ പറ്റിയോ അത് മൂലം നഷ്ടപ്പെടുന്ന മനുഷ്യ ജീവനുകളെ പറ്റിയോ സത്യത്തിൽ അവർക്കൊരു കൂസലുമില്ല.
ഉണ്ടെങ്കിൽ സംസ്ഥാനത്ത് ഒരു മാസം തുടർച്ചയായി പൊടി പൊടിച്ച തിരഞ്ഞെടുപ്പ് മാമാങ്കത്തെ പറ്റി, ആയിരങ്ങൾ ഒന്നിച്ചു പങ്കെടുത്ത റാലികളെയും കൺവെൻഷനുകളെയും പൊതുയോഗങ്ങളെയും പറ്റി, ഇപ്പോളും തുറന്നിരിക്കുന്ന ബീവറേജുകളെയും ഓഡിറ്റോറിയങ്ങളെയും സിനിമാ തിയേറ്ററുകളെയും ഷോപ്പിംഗ് മാളുകളെയും പറ്റി ഒക്കെ ഇവർക്ക് പേരിനെങ്കിലും എന്തെങ്കിലും ആക്ഷേപം ഉണ്ടാവേണ്ടതായിരുന്നു.

അവരുടെ സാമൂഹ്യ ബോധം ഞെട്ടി എണീക്കുന്നത് ഹിന്ദു ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുമ്പോൾ മാത്രമാണ്.

അപ്പോൾ അവരുടെ പ്രശ്നം കോവിഡേയല്ല എന്നാർക്കെങ്കിലും തോന്നിയാൽ അതിൽ യുക്തിയുണ്ട്.

തൃശ്ശൂർ പൂരം നടത്തരുത് എന്ന ഇവരുടെ നിലപാട് ഇക്കൊല്ലം കോവിഡ് പശ്ചാത്തലത്തിൽ തുടങ്ങിയതുമല്ല.

അത് കഴിഞ്ഞ കൊല്ലവും ഉണ്ടായിരുന്നതും അടുത്ത കൊല്ലവും ഉണ്ടായിരിക്കുന്നതുമാണ്.

ഇക്കൊല്ലവും കഴിഞ്ഞ കൊല്ലവും കോവിഡ് കാരണം പൂരം വേണ്ടെന്ന് വെയ്ക്കണം എന്നായിരുന്നു. (2021-20)

അതിന് മുൻപത്തെ കൊല്ലം ശാരീരിക ക്ഷമത ഇല്ലാത്ത തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുംനാഥൻറെ തെക്കേ ഗോപുരം തള്ളി തുറന്ന് പൂര വിളംബരം നടത്താൻ അനുവദിക്കരുത് എന്നതായിരുന്നു. (2019)

2018ൽ ‘ആന പീഡനത്തിന്റെ വീഡിയോ അയക്കൂ, പതിനായിരം രൂപ സമ്മാനം നേടൂ’ ക്യാമ്പയിൻ ആയിരുന്നു.

2017ൽ തൃശ്ശൂർ പൂരം എന്നാൽ ദേഹത്ത് തോണ്ടാനും അമരാനും ഊഴം കാത്ത് നിൽക്കുന്ന പുരുഷാരത്തിനാൽ ഒരേ സമയം ആയിര കണക്കിന് സ്ത്രീകൾ ലൈംഗിക പീഡനത്തിനു ഇരകളാവുന്ന സ്ത്രീ പീഡനത്തിന്റെ പുരുഷ ഘോഷമാണ് എന്ന നരേറ്റീവ് സ്ഥാപിക്കൽ ആയിരുന്നു.

2016ൽ പുറ്റിങ്ങൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ടിനു അനുമതി കൊടുക്കരുത് എന്നതായിരുന്നു.
കഴിഞ്ഞ അഞ്ചു കൊല്ലത്തെ ചരിത്രമാണിത്.
ഇക്കൊല്ലം കൊണ്ടത് തീരാനും പോണില്ല.
കാരണം കോവിഡല്ല, പൂരം തന്നെയാണവരുടെ പ്രശ്നം.

അങ്ങനെയുള്ളവർ കോവിഡ് വ്യാപനം ചൂണ്ടി കാട്ടി പൂരം മാറ്റി വെയ്ക്കണം എന്ന് പറഞ്ഞാൽ പോലും ആളുകൾ സംശയാലുക്കൾ ആവുക സാധാരണമാണ്.
അത്ര കളങ്കിതമാണ് ഇവരുടെ വിശ്വാസ്യത.

അതിനും പുറമെ ഇവർ പൂരാപ്രേമികളെ ബോധമില്ലാത്തവരും ആനപിണ്ടം സ്നേഹികളും മരണത്തിന്റെ വ്യാപാരികളുമൊക്കെയായി നെഗറ്റീവ് ട്രോൾ ആഘോഷങ്ങൾ നടത്തുമ്പോൾ, തൃശ്ശൂർ പൂരമാണ് കേരളത്തിന്റെ കോവിഡ് കർവിനെ സ്വാധീനിക്കുന്ന ഏക ഘടകം എന്ന മട്ടിലുള്ള പ്രബന്ധങ്ങൾ പടയ്ക്കുമ്പോൾ, സാംസ്‌കാരിക ആഘോഷ നഗരി ശവസംസ്കാര നഗരിയാവുമെന്നൊക്കെയുള്ള പ്രകോപനപരമായ ശാപ വാക്കുകളും ഭീഷണികളും താക്കീതുകളും ഉരുവിടുമ്പോൾ, തങ്ങൾ മാത്രം തികഞ്ഞവരും വിശ്വാസികൾ വെറും വിഡ്ഢികളും എന്ന തരത്തിൽ ശാസ്ത്രവും യുക്തിയും വെച്ചുള്ള പരിഹാസങ്ങൾ വർഷിക്കുമ്പോൾ, വേണ്ടാത്തിടത്ത് കേറിയൊക്കെ വല്ലാതെ ചിലയ്ക്കുമ്പോൾ കേൾക്കുന്നവർക്ക് കലിയും തന്മൂലം നിഷേധ സമീപനവും വന്ന് പോവുന്നത് സ്വഭാവികവുമാണ്.

അത്ര വെറുപ്പീരാണ് ഇവരുടെ ശൈലി.

പൂരം വേണമെങ്കിൽ ഇക്കൊല്ലം വേണ്ടെന്ന് വെയ്ക്കാവുന്നതാണ്.
മഹാവ്യാധിയുടെ കാലത്ത് അമ്പലങ്ങൾ അടച്ചിടാൻ പോലും തന്ത്രത്തിൽ വിധിയുണ്ട്.

കോവിഡിന്റെ സാഹചര്യവും പൂർണ്ണ തോതിൽ പൂരം നടത്തിയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ഈയവസ്ഥ മാറിയാൽ ഉടനെ തന്നെ പഴയ പൊലിമയിൽ വീണ്ടും പൂരം നടത്താമെന്ന ഉറപ്പുമൊക്കെ ഉത്തരവാദിത്വപ്പെട്ടവർ മാന്യമായി വിശദീകരിച്ചു കൊടുത്താൽ അത് മനസിലാക്കാൻ വിശ്വാസികൾ തയ്യാറുമാവും.

പക്ഷെ കൊള്ളാവുന്നവർ വിശദീകരിക്കണം.

ആ വിശദീകരണത്തിന് മാന്യതയും വേണം.

അതിനിടയിൽ നുഴയ്ക്കുന്ന കൃമികളാണ് മൊത്തം പദ്ധതിയെ ആട്ടിമറിക്കുന്നത്.
എനിക്ക് തോന്നുന്നത് മറ്റൊന്നുമില്ലെങ്കിലും ഇവറ്റകൾ വായും പൂട്ടി മിണ്ടാതിരുന്നാൽ മാത്രം പൂര പ്രേമികളുടെ നിലപാടും കുറേ കൂടി സൗഹാർദ്ദപരവും സ്വീകരണാത്മകവും സമവായാധിഷ്ഠിതവും ആകുമായിരുന്നു എന്നാണ്.

പക്ഷെ ഇവര് വായ തുറന്നപ്പോൾ പോയി.

ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുന്നവർ ഈയൊരു വിഷയത്തെ കൂടി ഗൗരവമായി കാണേണ്ടതാണ്.

ഏതൊരു കാര്യവും ആളുകൾ അംഗീകരിക്കാൻ ഏറ്റവും ചുരുങ്ങിയത് കൊള്ളാവുന്നവരെ കൊണ്ട് പറയിക്കണം.

ദാഹിച്ചു വലഞ്ഞു വഴിയിൽ കിടക്കുമ്പോൾ ഇവരിലൊരാൾ ഇത്തിരി വെള്ളം വായിലൊഴിച്ചു തന്നാൽ, സാമാന്യ ബോധമുള്ള മനുഷ്യർ അത് തുപ്പി കളയും.
അതാണ്‌ ഈ പുരോഗമന പടപ്പുകളുടെ സാമൂഹിക അംഗീകാരം.
വളരെ മോശം റെപ്പ്യൂട്ടേഷൻ ആണ്.
മോശമെന്ന് പറഞ്ഞാൽ തീരെ മോശം.
അതാണ്‌ ഇവിടെയും സംഭവിച്ചിരിക്കുന്നത്.

കോവിഡിനെ പറ്റി ആശങ്ക ഇല്ലാത്തതല്ല, ഇവരെ പറ്റി ആശങ്ക കൂടുതൽ ഉള്ളതാണ് പ്രധാന പ്രശ്നം.

ചിത്രത്തിൽ: പുരോഗമന വെറുപ്പിക്കൽ സാമ്പിൾ.

ആത്മഗതം: പോയി പണി നോക്കെടാ എന്ന് പറഞ്ഞു പോവുന്നവരെ കുറ്റം പറയാൻ പറ്റില്ലാ.

https://www.facebook.com/sankutdas/posts/10158428265697984

shortlink

Related Articles

Post Your Comments

Related Articles


Back to top button