Latest NewsKeralaNews

‘ദേവിയുടെ തങ്ക തിരുമുടി കാറിന്റെ ഡിക്കിയിലാക്കി കടത്തി സിപിഎം കള്ളൻമാർ, തടഞ്ഞ തന്ത്രിയെ പിടിച്ച് തള്ളി’; എസ് സുരേഷ്

സി പി എം കള്ളന്മാരുടെ തനിനിറം പുറത്ത് കാണിച്ച് എസ് സുരേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

വെള്ളായണിദേവി, ഭദ്രകാളിയുടെ തങ്ക തിരുമുടി കാറിന്റെ ഡിക്കിയിലാക്കി കടത്താൻ ശ്രമിച്ച് സി പി എം പ്രവർത്തകർ. നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്കതിരുമുടി നന്നാക്കാൻ എന്ന പേരിൽ ആക്രി സാധനങ്ങൾ കൊണ്ടുപോകുന്ന ലാഘവത്തോടെ വിശ്വാസികളെ കബളിപ്പിച്ച് സി പി എമ്മുകാർ കൊണ്ടുപോയതായി ബിജെപിയുടെ സംസ്ഥാന സെക്രട്ടറി എസ് സുരേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. വിശ്വാസികൾ ഇല്ലാത്ത തക്കം നോക്കി കടത്താൻ ശ്രമിച്ചത് തടഞ്ഞ തന്ത്രിയെ പിടിച്ച് തള്ളിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം:

വെള്ളായണിദേവി, ഭദ്രകാളിയുടെ തങ്ക തിരുമുടി കാറിന്റെ ഡിക്കിയിലാക്കി കടത്തിയ കള്ളൻമാർ…. കോടികൾ വിലമതിക്കുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്കതിരുമുടി നന്നാക്കാൻ എന്ന പേരിൽ ആക്രി സാധനങ്ങൾ കൊണ്ടുപോകുന്ന ലാഘവത്തോടെ വിശ്വാസികളെ കബളിപ്പിച്ച് CPM കാരാണ് കടത്തിയത്. തന്ത്രിയുടെയോ ദേവസ്വം കമ്മീഷണറുടെയോ അനുമതിയില്ലാതെ, ആചാരപ്രകാരമുള്ള ആ വാഹനക്രിയയോ, അഷ്ഠമംഗല്യദേവ പ്രശ്നവും ആചാര്യ സദസ്സും കൂടി ദൈവഹിതം ആരായാതെ… വിശ്വാസത്തെയും ആചാരത്തേയും അപഹസിക്കുന്ന CPMന്റെ പാർട്ടി പരിപാടി ശബരിമലക്ക്‌ ശേഷം വെള്ളായണി ദേവിയോടും….
വിഗ്രഹം കടത്തുന്നതിന് തലേന്നാൾ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും ദേവസ്വം ബോർഡിൽ സ്വാധീനിച്ച് പുറത്താക്കി….. വിശ്വാസികൾ ഇല്ലാത്ത തക്കം നോക്കി കടത്താൻ ശ്രമിച്ചത് തടഞ്ഞ തന്ത്രിയെ പിടിച്ച് തള്ളിയിട്ടു…

Also Read:ഇത്തവണയും ആഘോഷങ്ങളില്ല; മനസ് നിറയെ പഴയ ഓര്‍മ്മകളുമായി പൂരപ്രേമികള്‍; തൃശൂര്‍ പൂരം ചരിത്രത്തെ കുറിച്ച് അറിയാം

ആചാര അനുഷ്ഠാനങ്ങളിലൂടെ ഉച്ചനീചത്വത്തിനും തൊട്ടുകൂടായ്മക്കുമെതിരെ പ്രതികരിച്ച മഹാ പാരമ്പര്യമാണ് വെള്ളായണി ക്ഷേത്രത്തിനുള്ളത്… ബ്രാഹ്മണ തന്ത്രിയും , കൊല്ലവിഭാഗത്തിൽപ്പെട്ട മൂത്ത വാത്തിയും , എട്ട് നായർ സ്താനി കുടുംബവും, പട്ടികജാതിക്കാരൊരുക്കുന്ന ആറാട്ട് ഘോഷവും വെള്ളായണ ക്ഷേത്രത്തെ നവോത്ഥാനത്തിന്റെ ശ്രീ കോവിൽ കൂടിയാക്കുകയാണ്…. പ്രധാനമന്ത്രി ശീ നരേന്ദ്ര മോദിജിയുടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പ്രസംഗത്തിൽ ഈ മഹാക്ഷേത്രം പരാമർശിച്ചതോടുകൂടി രാജ്യവ്യാപകമായി പ്രശസ്തമായിരിക്കുമ്പോഴാണ്….. ക്ഷേത്രത്തെ തകർക്കാൻ CPM ന്റെ നീക്കം, ഒരു നാടിന്റെ ഐശ്വര്യത്തെ കെടുത്തുന്ന CPM ദുരന്തത്തിൽ നിന്ന് മോചനമാണ് വേണ്ടത്…

https://www.facebook.com/advssuresh/posts/2257929944341565

shortlink

Related Articles

Post Your Comments

Related Articles


Back to top button