മുംബൈ: കാൽ വഴുതി പാളത്തിൽ വീണ കുരുന്നിന്റെ ജീവൻ രക്ഷിച്ച റെയിൽവേ ജീവനക്കാരന് അഭിനന്ദനപ്രവാഹം. മയൂർ ഷെൽക്കെ എന്നയാളാണ് കൊച്ചുകുഞ്ഞിനെ മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയത്. ഏപ്രിൽ 17ന് മുംബൈ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ റെയിൽവേയാണ് പുറത്തുവിട്ടത്.
അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുമ്പോഴായിരുന്നു കുഞ്ഞ് അബദ്ധത്തിൽ റെയിൽവേ ട്രാക്കിലേക്ക് വീണത്. അബദ്ധത്തിൽ റെയിൽവേ പാളത്തിലേക്ക് വീണ കുഞ്ഞിനെ അസാധാരണ ധൈര്യത്തോടെയാണ് റെയിൽവേ ജീവനക്കാരൻ രക്ഷിച്ചെടുത്തത്. ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിലേയ്ക്ക് കുതിച്ചെത്തിയ ഷെൽക്കെ ഞൊടിയിടക്കുള്ളിൽ കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേയ്ക്ക് കയറ്റിയ ശേഷം സ്വയം സുരക്ഷിതനാകുകയും ചെയ്തു.
കുട്ടിയെ പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുകയറ്റിയ ശേഷം ജീവനക്കാരൻ പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടിയതും ട്രെയിൻ കടന്നുപോയതും ഒരുമിച്ചായിരുന്നു. കുഞ്ഞിന്റെ അമ്മയുൾപ്പെടെ കണ്ടുനിന്നവരെല്ലാം ശ്വാസം അടക്കിപ്പിടിച്ചു നിന്ന കുറച്ച് നിമിഷങ്ങൾക്കൊടുവിലാണ് കുഞ്ഞിന്റെ രക്ഷകനായി റെയിൽവേ ജീവനക്കാരൻ എത്തിയത്.
Post Your Comments