ന്യൂഡൽഹി : രാജ്യവ്യാപക ലോക്ക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ചെറിയ കണ്ടെയ്ൻമെന്റുകളാക്കി തിരിച്ചാകും നിയന്ത്രണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഓക്സിജൻ ക്ഷാമം ഉൾപ്പെടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യവ്യാപക ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ഇനി പരിഗണിക്കില്ല. കോവിഡ് വ്യാപനം ചെറുക്കാൻ ചെറിയ കണ്ടെയ്ൻമെന്‍റ് സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. ‘ടെലിഫോണിലുടെ ബിസിനസ്/ചേംബർ നേതാക്കളുമായി സംസാരിച്ചു. ഇൻഡസ്ട്രി/ അസോസിയേഷൻ സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്തു. കേവിഡ് മാനേജ്മെന്റിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാധാന്യം നൽകുന്നതെന്ന കാര്യം അറിയിച്ചു. ജനങ്ങളുടെ ജീവനും ഉപജീവനത്തിനുമായി സംസ്ഥാനങ്ങളുമായി ഒന്നിച്ച് പ്രവർത്തിക്കും’ -ധനമന്ത്രി ട്വീറ്റ് ചെയ്തു.
Read Also : മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ളാദപ്രകടനങ്ങൾ വേണ്ട; വൈറലായി ഡോക്ടർ അഷീലിൻ്റെ കുറിപ്പ്
അതേസമയം, രാജ്യത്ത് 2.73 ലക്ഷം പേർക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. 16189 മരണമാണ് 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്.
Post Your Comments