COVID 19Latest NewsNewsIndia

‘ഞാൻ മാസ്ക് ധരിക്കാറില്ല, എന്നിട്ടും കൊവിഡ് വന്നില്ലല്ലോ’: മൻസൂർ അലി, തമിഴ്നാട്ടിൽ ഇന്നലെ 10,694 കേസുകൾ

കോവിഡ് ടെസ്റ്റ് നിത്തിയാൽ തന്നെ ഇന്ത്യ കോവിഡ് മുക്തമാകുമെന്ന വിചിത്രവാദവുമായി നടന്‍ മന്‍സൂര്‍ അലി

രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്ക് സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കാർ നൽകുന്നത്.

Also Read:ശ്രീചിത്രയിൽ രോഗികൾക്കും ജീവനക്കാർക്കും കോവിഡ്; ഹൃദയ ശസ്ത്രക്രിയ നിലച്ചു

എന്നാൽ, സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾക്ക് പുല്ലുവില നൽകി തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. കൊവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ കൊവിഡ് മുക്തമാകുമെന്നാണ് താരം പറയുന്നത്. മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുകയാണ്. താന്‍ മാസ്‌ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. തനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇതെന്ന് മന്‍സൂര്‍ ചോദിക്കുന്നു.

അതേസമയം തമിഴ്നാട്ടിൽ 70,391 പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 10,694 പുതിയ കേസുകൾ. 42 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. 13,113 പേരാണ് കൊവിഡ് ബാധിച്ച് തമിഴ്നാട്ടിൽ ആകെ മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾക്ക് പുല്ലുവില നൽകി ഇറങ്ങി നടക്കുന്നതാണ് രോഗം പടരാൻ കാരണമെന്ന് സർക്കാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button