കൊച്ചി: സഹോദരനില്‍നിന്ന് ഗര്‍ഭിണിയായ 13 വയസ്സുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. മകളുടെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടി പിതാവാണ് ഹർജി നല്‍കിയത്. തിങ്കളാഴ്ച അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിങ് നടത്തി കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചന്‍ കുര്യന്‍ തോമസ് 24 മണിക്കൂറിനകം അലസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കി.
കോടതി നിര്‍ദേശ പ്രകാരം രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡ് കുട്ടിയെ പരിശോധിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. അപകട സാധ്യതകളുണ്ടെങ്കിലും ഗര്‍ഭഛിദ്രം നടത്താമെന്നായിരുന്നു റിപ്പോര്‍ട്ട്. 20 ആഴ്ച വരെ വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിയമപരമായി വ്യവസ്ഥയുള്ളത്. നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയെങ്കിലും ഭ്രൂണവളര്‍ച്ച 26 ആഴ്ച പിന്നിട്ട കേസാണ് കോടതിയുടെ പരിഗണനക്കെത്തിയത്.
ഗര്‍ഭഛിദ്രം അനുവദിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലുടനീളം ഇൗ സംഭവം മുറിപ്പാടായി അവശേഷിക്കാനിടയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി അനുമതി നല്‍കിയത്
Post Your Comments