Latest NewsKeralaNews

എസ്.ഡി.പി.ഐ ബന്ധമെന്ന ആരോപണം രാഷ്ട്രീയ ക്രിമിനലിസത്തിന്‍റെ ഭാഗമെന്ന് എച്ച്. സലാം

ആലപ്പുഴ : താൻ എസ്.ഡി.പി.ഐ ആണെന്ന തരത്തിൽ പ്രചരിച്ച പോസ്റ്റർ രാഷ്ട്രീയ ക്രിമിനിലസത്തിന്‍റെ ഭാഗമാണെന്ന് അമ്പലപ്പുഴ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം. പച്ചയായ വർഗീയ പ്രചരണമാണ് നടന്നതെന്നും സലാം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സലാം ഇക്കാര്യം പറഞ്ഞത്.

”നിയമസഭ തിരഞ്ഞെടുപ്പിന്‍റെ അവസാന സമയത്ത് ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള പ്രചാരണം നടന്നിരുന്നു. എൽഡിഎഫ് സ്ഥാനാർഥി മുസ്ലിമും ബിജെപി സ്ഥാനാർഥി ക്രിസ്ത്യനും ആണ്. യുഡിഎഫ് സ്ഥാനാർഥി മാത്രമാണ് ഹിന്ദുവെന്നും ഹിന്ദുക്കളുടെ വോട്ടുകൾ ഹിന്ദുവിന് തന്നെ വേണമെന്ന തരത്തിലാണ് പ്രചരിപ്പിച്ചത്. ജനാധിപത്യ മര്യാദയില്ലാത്ത പ്രവൃത്തിയാണിത്”- എച്ച്. സലാം പറഞ്ഞു.

Read Also  :  യുവാക്കള്‍ക്ക് ഭീഷണിയായി കോവിഡ് രണ്ടാം തരംഗം

അതേസമയം മന്ത്രി ജി സുധാകരൻ ആരോപിച്ച രാഷ്ട്രീയ ക്രിമിനലിസം ഉണ്ടെന്ന് എച്ച്. സലാം പറഞ്ഞു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പിൽ ഇത് ബോധ്യപ്പെട്ടതാണ്. സി.പി.എം പ്രവർത്തിക്കുന്നത് സമൂഹത്തിലാണ്. തെറ്റുകൾ സംഭവിച്ചേക്കാമെന്നും സലാം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button