COVID 19Latest NewsNewsIndia

രാജ്യത്ത് വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്‌സിജൻ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്ത് വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്‌സിജൻ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവ് വ്യാഴാഴ്ച മുതൽ നിലവിൽ വരും.

Read Also : കോവിഡ് പ്രതിരോധിക്കാൻ ദേശീയ തല ക്യാമ്പെയ്‌നുമായി ബിജെപി

രാവിലെ വ്യാവസായിക ആവശ്യങ്ങൾക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ഒൻപത് വ്യവസായങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

നിലവിൽ രാജ്യത്തെ കൊറോണ ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പല ആശുപത്രികളിലും ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വ്യവസായങ്ങൾക്ക് ഓക്‌സിജൻ നൽകുന്നത് നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button