തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവൃത്തിസമയത്തിൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാക്കി പ്രവർത്തന സമയം പരിമിതപ്പെടുത്തണമെന്നാണ് ആവശ്യം.
പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആവശ്യം. ആദ്യ ലോക്ഡൗൺ സമയത്തും പിന്നീട് നിയന്ത്രണങ്ങൾ നിലനിന്ന സമയത്തും ഇതേ രീതിയിലായിരുന്നു ബാങ്കുകൾ പ്രവർത്തിച്ചിരുന്നത്. ബാങ്കിനുളളിൽ ഒരേ സമയം അഞ്ച് പേരെ മാത്രമേ അനുവദിച്ചിരുന്നുളളൂ.
Post Your Comments