ന്യൂഡല്‍ഹി: കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് രാജ്യം. 24 മണിക്കൂറിനിടെ 2,73,810 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നാത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.
ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായിരിക്കുകയാണ്. ഇത് ആശങ്ക ഉണർത്തുന്നുണ്ട്. ഇതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ളത് പത്തൊമ്പത് ലക്ഷത്തിലധികം ആളുകളാണ്.
രാജ്യത്തെ രോഗികളുടെ പ്രതിദിന രോഗികളുടെ എണ്ണം കൂടുകയും പ്രതിദിനരോഗമുക്തിനിരക്ക് കുത്തനെ കുറയുകയും ചെയ്യുന്നത് ആശങ്ക കൂട്ടുന്നു. രോഗമുക്തി നിരക്ക് 86 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവടങ്ങളിലെ സ്ഥിതി വഷളാണ്. മിക്കയിടങ്ങളിലും ഓക്സിജൻ, ബെഡുകൾ എന്നിവയുടെ ലഭ്യതക്കുറവ് ആരോഗ്യപ്രവർത്തകർക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
മഹാരാഷ്ട്രയിലും, ഡല്‍ഹിയിലും കര്‍ണാടകയിലും സ്ഥിതി അതീവഗുരുതരമാണ്. ഒറ്റദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിനരോഗവർധനയാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇന്നലെ രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയില്‍ ഒരു ദിവസം 68,631 പുതിയ രോഗികളാണ് ഇന്നലെ ഉണ്ടായത്. ഡല്‍ഹിയില്‍ 25,462 പുതിയ കേസുകള്‍ രേഖപ്പെടുത്തി. കര്‍ണാടകയില്‍ 19,067 കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്.
Post Your Comments