Latest NewsKeralaIndia

കത്വ ഫണ്ട് തിരിമറി : യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്

ജമ്മു കാശ്മീരിലെ കത്‌വയിലും യുപിയിലെ ഉന്നാവോയിലും കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പേരില്‍ പിരിച്ച ഫണ്ട് യൂത്ത് ലീഗ് നേതാക്കള്‍ വകമാറ്റിയെന്ന് ആരോപിച്ച് യൂസുഫ് പടനിലം നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു.

തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നോട്ടീസ്. രണ്ടാഴ്ച മുമ്പാണ് ഹാജരാകാനാവശ്യപ്പെട്ട് ഇഡി സുബൈറിന് നോട്ടീസ് അയച്ചത്. എന്നാൽ ഭാര്യപിതാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എത്താൽ സാധിക്കില്ലെന്നും സമയം നീട്ടി നൽകണമെന്ന് സുബൈർ ആവശ്യപ്പെട്ടു. അതനുസരിച്ച് ഈ മാസം 22ന് ഹാജരാകുമെന്ന് സുബൈർ അറിയിച്ചു. കത്വ ഫണ്ടുമായി ബന്ധപ്പട്ടാണ് അന്വേഷണമെന്ന് സൂചന.

എന്നാൽ ഇക്കാര്യംനോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. ജമ്മു കാശ്മീരിലെ കത്‌വയിലും യുപിയിലെ ഉന്നാവോയിലും കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പേരില്‍ പിരിച്ച ഫണ്ട് യൂത്ത് ലീഗ് നേതാക്കള്‍ വകമാറ്റിയെന്ന് ആരോപിച്ച് യൂസുഫ് പടനിലം നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു. പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങള്‍ കുടുംബത്തിന് നല്‍കിയില്ലെന്നായിരുന്നു ആരോപണം.

ഇതിൻപ്രകാരം ഫണ്ട് തിരിമറി ആരോപണത്തില്‍ മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്ക് എതിരെ എഫ്‌ഐഎആര്‍ രജിസ്റ്റര്‍ ചെയ്തു. യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന യൂസുഫ് പടനിലം നല്‍കിയ പരാതിയില്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ക്കെതിരെ കുന്ദമംഗലം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ ഫെബ്രുവരി ഒന്‍പതിനാണ് യൂസുഫ് പോലീസില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button