സൂറത്ത്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്ന് സെക്സ് റാക്കറ്റ് നടത്തിയ സംഘം അറസ്റ്റില്‍. ബംഗ്ലാദേശ് സ്വദേശികളായ ഷരീഫുള്‍ ഷക്കീര്‍, ഇയാളുടെ ഭാര്യ അജ്മിറ ഖതും, മുസ്തഫ ഷക്കീര്‍ എന്നിവരാണ് ഗുജറാത്തിലെ സൂറത്തില്‍ നിന്നും അറസ്റ്റിലായത്. അനധികൃതമായാണ് ഇവര്‍ ഇന്ത്യയില്‍ കഴിഞ്ഞുവന്നത്.
ജോലി തേടിയാണ് ദമ്പതിമാരായ ഷരീഫുളിനും ഭാര്യ ഇന്ത്യയിലെത്തിയത്. എന്നാൽ ജീവിക്കാന്‍ വഴിയില്ലാതായതിനെ തുടര്‍ന്ന് സ്വന്തം നാട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത് ലൈംഗിക തൊഴില്‍ ചെയ്യിച്ച് പണമുണ്ടാക്കാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബംഗ്ലാദേശിലെ ഗ്രമത്തില്‍ നിന്ന് 15,000രൂപ കൊടുത്താണ് സുഹൃത്ത് മുസ്തഫ പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത്. ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത്.
Post Your Comments