Latest NewsNattuvarthaNews

കോട്ടയത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം

കോട്ടയം : കോട്ടയം ജില്ലയില്‍ 1703 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. ഇതില്‍ ഏറെയും വെള്ളി, ശനി ദിവസങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ സ്രവം നല്‍കിയവരാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പ്രചാരണത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗലക്ഷണങ്ങളുള്ളവര്‍, പൊതുജനങ്ങളുമായി കൂടുതലായി സമ്പര്‍ക്കം പുലര്‍ത്തുന്ന വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവരെയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കിയിരിക്കുന്നത്.

ഇതില്‍ എല്ലാവരുടെയും പരിശോധന ഫലം ലഭ്യമായിട്ടില്ല. 1687 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 16 പേര്‍ രോഗബാധിതരായിരിക്കുന്നു. പുതിയതായി 8384 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 783 പുരുഷന്‍മാരും 734 സ്ത്രീകളും 186 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button