ബരക്പുര്‍ : കോവിഡിന്റെ രണ്ടാം വ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഓക്സിജനും വാക്സിനും നല്കാന് ആറുമാസം അദ്ദേഹം ഒന്നുംചെയ്തില്ല.
Read Also : മേക്ക് ഇൻ ഇന്ത്യ : ഇന്ത്യയിലെ ആദ്യ മെഗാ ഫുഡ് പാർക്കിന് തുടക്കം കുറിച്ച് ഇറ്റലി
സ്വന്തം രാജ്യത്ത് വാക്സിന് ക്ഷാമം അനുഭവപ്പെടുമ്പോഴും രാജ്യാന്തര തലത്തില്‍ തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മോദി വാക്സിന് കയറ്റുമതി ചെയ്യുകയായിരുന്നുവെന്ന് മമത ആരോപിച്ചു. നിലവിലെ സാഹചര്യത്തിന് അദ്ദേഹം മാത്രമാണ് ഉത്തരവാദി. കോവിഡ് തടയാന്‍ ഈ വര്‍ഷം ഒന്നും ആസൂത്രണം ചെയ്തില്ല.
സംസ്ഥാനത്തെ എല്ലാ പൗരന്മാര്ക്കും സൗജന്യമായി നല്കാന് പ്രധാനമന്ത്രിയോട് 5.4 കോടി ഡോസ് വാക്സിനാണ് പശ്ചിമബംഗാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിന് മറുപടി ലഭിച്ചില്ല. രാജ്യത്ത് ഓക്സിജനും ആന്റിവൈറല്‍ മരുന്നായ റെംഡെസിവിറിനും ക്ഷാമമുണ്ട്. എന്നാല്‍, ഇതിനൊന്നും പരിഹാരം കാണാതെ മോദി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
Post Your Comments