ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ മെഗാ ഫുഡ് പാർക്കിന് ഇറ്റലി തുടക്കം കുറിച്ചു. സ്വയം പര്യാപ്ത ഭാരതത്തിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇറ്റലി ഫുഡ് പാർക്ക് ആരംഭിച്ചത്. ഇത് രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയുടെ ഉയർച്ചയ്ക്ക് കാരണമാകും.
Read Also : പരീക്ഷ മാറ്റിവെക്കുന്നത് പോലെ തൃശൂർ പൂരം മാറ്റിവെക്കാനാകില്ലെന്ന് തേറമ്പിൽ രാമകൃഷ്ണന്‍ |
വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഫുഡ് പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലെ ഇറ്റാലിയൻ എംബസിയുടെ നേതൃത്വത്തിൽ മുംബൈയിലെ ഐസിഇ ഓഫീസും, ഗുജറാത്ത് ആസ്ഥാനമായുള്ള ഫനിദർ മെഗാ ഫുഡ് പാർക്കും ചേർന്ന് സമ്മത പത്രത്തിലും ഒപ്പുവെച്ചു.ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ നീന മൽഹോത്രയും ഇന്ത്യയിലെ ഇറ്റാലിയൻ അംബാസഡർ വിൻസെൻസോ ഡി ലൂക്കയും ചടങ്ങിൽ പങ്കെടുത്തു.
നൂതന സാങ്കേതിക വിദ്യകളിലും, ഗവേഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കാർഷിക, വ്യാവസായിക മേഖലകളിലുള്ള സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് മെഗാ ഫുഡ് പാർക്ക് ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നത്. ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതും ഇതിലൂടെ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു.
Post Your Comments