റിയാദ്: ലോകമാകെ കോവിഡിന്റെ രണ്ടാം വരവിൽ ആശങ്ക ഉയരവെ സൗദിയിൽ ആശ്വാസം പകർന്ന് രോഗമുക്തരുടെ പ്രതിദിന എണ്ണം ഉയർന്നിരിക്കുന്നു. ഇന്ന് 916 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ നിലവിലെ രോഗബാധിതരിൽ 907 പേർ രോഗമുക്തി നേടിയിരിക്കുന്നു. എന്നാൽ അതേസമയം രാജ്യത്ത് പ്രതിദിന മരണ സംഖ്യ ഉയരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേരാണ് മരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,04,970 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 3,88,702 പേർ രോഗമുക്തി നേടിയിരിക്കുന്നത്. ആകെ മരണസംഖ്യ 6,823 ആയി. 9,445 പേർ രോഗബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നു. ഇതിൽ 1,044 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ഭേദമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 402, മക്ക 203, കിഴക്കൻ പ്രവിശ്യ 131, അസീർ 31, മദീന 31, അൽ ഖസീം 28, ജീസാൻ 21, തബൂക്ക് 19, ഹായിൽ 18, വടക്കൻ അതിർത്തി മേഖല 12, നജ്റാൻ 8, അൽബാഹ 6, അൽജൗഫ് 6.
Post Your Comments