KeralaLatest NewsNews

കൂട്ട പരിശോധന ഫലം ഇന്ന് മുതൽ; കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യത; ആശങ്കയിൽ കേരളം

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 3,00,971 പേരെയാണ് പരിശോധനകൾക്ക് വിധേയരാക്കിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ കൂട്ട പരിശോധന ഫലം ഇന്ന് മുതൽ ലഭ്യമാകും. വ്യാപകമായി നടത്തിയ പരിശോധനകളുടെ ഫലം വന്നുതുടങ്ങുന്നതോടെ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരാനാണ് സാധ്യത.

Also Read: ‘കോവിഡ് വായുവിലൂടെ പകരും’; രോഗപ്രതിരോധത്തിന് ഇക്കാര്യം ചെയ്‌തേ തീരുവെന്ന് ആരോഗ്യവിദഗ്ധർ

ഇന്നും നാളെയുമായി കൂടുതൽ ഫലം വരുമ്പോൾ പ്രതിദിന കേസുകൾ ഇരുപത്തി അയ്യായിരം വരെ എത്താനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേയ്ക്ക് ഉയരാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാനായി കൂടുതൽ സിഎഫ്എൽടിസികൾ സജ്ജമാക്കാനും സ്വകാര്യ ആശുപത്രികളുമായി കൈകോർക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 3,00,971 പേരെയാണ് പരിശോധനകൾക്ക് വിധേയരാക്കിയത്. ഇവരിൽ ചിലരുടെ ഫലങ്ങൾ പുറത്തുവന്നതോടെയാണ് കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായത്. ഇന്നും നാളെയുമായി പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകാനുള്ള സാഹചര്യം നിലനിൽക്കെ സർക്കാർ മേഖലയിലുള്ള സൗകര്യങ്ങൾ തികയാതെ വരുമോയെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണം, രോഗം ഗുരുതരമാകുന്നവരുടെ എണ്ണം എന്നിവയും വർധിക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button