COVID 19Latest NewsNewsGulfQatar

ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 827 പേ​ർ​ക്ക്

ദോ​ഹ: ഖ​ത്ത​റി​ൽ കൊറോണ വൈറസ് രോഗം ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലി​രു​ന്ന ഒ​മ്പ​തു​പേ​ർ കൂ​ടി ​ മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 376 ആ​യി ഉയർന്നു. ശ​നി​യാ​ഴ്​​ച 827 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. 552 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​മു​ണ്ടാ​യി. 579 പേ​ർ​ക്ക്​ സ​മ്പ​ർ​ക്കം മൂ​ല​മാ​ണ്​ രോ​ഗ​മു​ണ്ടാ​യ​ത്. 248 പേ​ർ വി​ദേ​ശ​ത്ത്​ നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്ത്​ 22,124 കോ​വി​ഡ്​ രോ​ഗി​ക​ളാ​ണു​ള്ള​ത്.

ശ​നി​യാ​ഴ്​​ച 10,439 പേ​രെ​യാ​ണ്​ കോവിഡ് പ​രി​ശോ​ധി​ച്ച​ത്. ആ​കെ 18,34,731 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 1,95,757 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ ബാ​ധ​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രും രോ​ഗം ഭേ​ദ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ആ​കെ 1,73,257 പേ​രാ​ണ്​ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്. നി​ല​വി​ൽ 1417 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 165 പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ 69 പേ​രു​മു​ണ്ട്. ഇ​തി​ൽ 29 പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button