
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച് സി.പി.എം, 80 സീറ്റില്‍ കുറയാതെ കിട്ടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. വിജയം ഉറപ്പെന്ന് സി.പി.എം നേതൃത്വം എല്‍.ഡി.എഫ് നേതൃയോഗത്തിലും വ്യക്തമാക്കി. ബി.ജെ.പി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും സി.പി.എം വിലയിരുത്തുന്നു.
Read Also : സി.പി.എം നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കെല്ലാം പിന്‍വാതില്‍ നിയമനം വഴി ഉന്നത സര്‍ക്കാര്‍ ജോലി
സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകള്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസനം, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ എന്നിവ എല്‍.ഡി.എഫിന് അനുകൂല വിധിയെഴുത്തിന് സഹായകരമാകുമെന്നാണ് സി.പി.എം നേതൃയോഗം വിലയിരുത്തിയത്. തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ ബി.ജെ.പി വോട്ടുകള്‍ ആര്‍ക്കും ലഭിക്കാത്ത സാഹചര്യമുണ്ട്. സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരായ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ടുകള്‍ ലഭിക്കില്ലെന്ന് സി.പി.എം വിലയിരുത്തുന്നു.
മലപ്പുറവും എറണാകുളവും ഒഴിച്ചുള്ള 12 ജില്ലകളിലും മുന്നിലെത്തും. എറണാകുളത്തു ട്വന്റി ട്വന്റി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകും.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് മത്സരിച്ച കളമശേരിയിലെ ജയം പാര്‍ട്ടി ഉറപ്പിക്കുന്നില്ല.
കേരള കോണ്‍ഗ്രസ് എം ജോസ്.കെ.മാണി വിഭാഗത്തിന്റെ വരവ് ഗുണം ചെയ്യും. കോട്ടയം ജില്ലയില്‍, പുതുപ്പള്ളിയും കോട്ടയവും ഒഴിച്ച് 7 സീറ്റും നേടുമെന്നാണു വിശകലനം. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇടിവ് തട്ടുമെങ്കിലും സീറ്റുകള്‍ കുറയില്ല. സിറ്റിംഗ് സീറ്റുകളില്‍ ചിലത് നഷ്ടപ്പെടാമെങ്കിലും 47 പുതിയ സീറ്റുകള്‍ ലഭിക്കും.
ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഉള്‍പ്പെടെ പിടിച്ചെടുത്തേക്കുമെന്നാണ് സി.പി.എം വിലയിരുത്തല്‍. ഇത്തവണ എല്‍.ഡി.എഫ് പുതുമുഖമായ അഡ്വ. ജി സ്റ്റീഫനാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്.1991 മുതല്‍ ജി കാര്‍ത്തികേയനും അദ്ദേഹത്തിന്റെ മരണശേഷം മകന്‍ കെ.എസ് ശബരീനാഥും വിജയിച്ചുവരുന്ന മണ്ഡലമാണ് അരുവിക്കര. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നും ശബരിനാഥന് 70000 ത്തിലധികം വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എമ്മിന്റെ എ.എ റഷീദ് 49,595 വോട്ടായിരുന്നു നേടിയത്. എന്നാല്‍ ഇത്തവണ സ്റ്റീഫന്‍ അട്ടമറി വിജയം നേടുമെന്നാണ് എല്‍.ഡി.എഫ് സംസ്ഥാന സമിതി യോഗത്തില്‍ സി.പി.എം വിലയിരുത്തല്‍.
Post Your Comments