തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ജില്ലയിൽ ഇന്ന് 990 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 651 പേർ രോഗമുക്തരായി. 6,104 പേരാണ് നിലവിൽ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Read Also: മിക്ക ജില്ലകളിലും ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾ; കേരളം നീങ്ങുന്നത് കർശന നിയന്ത്രണത്തിലേയ്ക്ക്
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 782 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 2 പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,792 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,705 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 779 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
Post Your Comments