
കിളിമാനൂർ; പൊരുന്തമൺ പ്രഭുൽ ഭവനിൽ പ്രവീണിന്റെ പിക്കപ് ഓട്ടോയുടെ ബാറ്ററി മോഷണം പോയ കേസിൽ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. കാരേറ്റ് ക്രിസ്ത്യൻ പള്ളിക്കു സമീപം ലിമ മൻസിലിൽ നിന്നും പൊരുന്തമൺ പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസം ഷെഹിൻഷ(23) ആണ് അറസ്റ്റിലായത്. തമ്പുരാട്ടിപാറയ്ക്കു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ ബാറ്ററി മാർച്ച് 2ന് രാത്രിയിൽ ആണ് മോഷണം പോയിരിക്കുന്നത്. കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments