Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ ; ഉത്തരവ് പുറത്തിറക്കി

കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

Also Read: ആവിണിശേരി പഞ്ചായത്തിന്റെ ഭരണം ബിജെപിയ്ക്ക്; ഹരിയുടെ അപേക്ഷ അംഗീകരിച്ച് ഹൈക്കോടതി

വിവാഹം, പാലുകാച്ചൽ തുടങ്ങി ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ ഇനി മുതൽ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇൻഡോർ പരിപാടികൾക്ക് പരമാവധി 75 പേർക്കും ഔട്ട്ഡോർ പരിപാടികൾക്ക് 150 പേർക്കും പങ്കെടുക്കാം.

കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത്. പരിപാടികളിൽ പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് കോവിഡ് ഇൻസിഡന്റ് കമാൻഡർമാർ വിലയിരുത്തും. നിയന്ത്രണങ്ങൾ കർശനമാക്കാൻ ചീഫ് സെക്രട്ടറിയും നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button