![](/wp-content/uploads/2018/12/sobha.jpg)
കഴക്കൂട്ടം മണ്ഡലത്തില്‍ സ്‌ട്രോംഗ് റൂം അനധികൃതമായി തുറക്കാന്‍ ശ്രമിച്ച സംഭവം, ടിക്കാറാം മീണയ്ക്ക് പരാതി നല്‍കി ശോഭ സുരേന്ദ്രന്‍ : സി.പി.എം അട്ടിമറിയെ ചെറുത്ത് ബി.ജെ.പി
കഴക്കൂട്ടം മണ്ഡലത്തില്‍ ബാലറ്റ് പേപ്പറിരിക്കുന്ന സ്‌ട്രോംഗ് റൂം റിട്ടേണിംഗ് ഓഫീസര്‍ അനധികൃതമായി തുറക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ശോഭ സുരേന്ദ്രന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശോഭ സുരേന്ദ്രന്‍ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ഇ.വി.എം മെഷീന്‍ ഉള്‍പ്പെടെയുള്ള സ്‌ട്രോംഗ് റൂമിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് റിട്ടേണിങ്ങ് ഓഫീസര്‍ക്കെതിരെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടീക്കാറാം മീണക്ക് പരാതി നല്‍കി. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ അട്ടിമറി ശ്രമം നടത്താനാണ് സി.പി.എം ശ്രമിച്ചത്. നിരന്തരമായ ജാഗ്രത ഒന്നുകൊണ്ടു മാത്രമാണ് സി.പി.എമ്മിന്റെ ഇത്തരം അട്ടിമറി ശ്രമങ്ങള്‍ ചെറുക്കാനായത്. റിട്ടേണിംഗ് ഓഫീസര്‍ സി.പി.എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
Post Your Comments