COVID 19Latest NewsKeralaNews

കൊവിഷീല്‍ഡും കോവാക്സിനും സുരക്ഷിതം; മിതമായ പാർശ്വഫലങ്ങൾ എന്തൊക്കെ?

ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ മാര്‍ച്ച്‌ 29 വരെ 180ഓളം പേര്‍ മരിച്ചുവെന്ന അഡ്വേഴ്സ് ഇഫക്‌ട്സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷന്‍ (എഇഎഫ്‌ഐ) കമ്മിറ്റി റിപ്പോര്‍ട്ട് നിലനിൽക്കുന്നുണ്ടെങ്കിലും അത്‌ ഔദ്യോദികമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
ഒരു പ്രത്യേക രോഗത്തിന് എതിരെ വാക്സിനേഷന്‍ നല്‍കിയ ശേഷം ആളുകളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങളെക്കുറിച്ചാണ് യഥാർത്ഥത്തിൽ എ ഇ എഫ് ഐ സൂചനകള്‍ നല്‍കുന്നത്. ഈ ശാരീരിക പ്രതികരണങ്ങള്‍ എല്ലായ്പ്പോഴും വാക്സിന്‍ മൂലമാകണമെന്നില്ല.

Also Read:കേരളത്തിൽ ഐസിയുകൾ നിറയുന്നു, കിടക്ക വേണമെങ്കിൽ ശസ്ത്രക്രിയകൾ മാറ്റി വെയ്ക്കേണ്ട അവസ്ഥ; പിടിമുറുക്കി കൊവിഡ്

ഈ വര്‍ഷം ജനുവരി 16 മുതല്‍ 95.43 മില്യണ്‍ ഡോസ് കോവിഡ് – 19 വാക്സിനുകള്‍ ആളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. 11.27 മില്യണ്‍ ആളുകള്‍ക്ക് കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചു.
ഇരുപതിനായിരത്തിലധികം ആളുകളില്‍ വാക്സിന്‍ ഒരു ഡോസ് ലഭിച്ചതിന് ശേഷം ഗുരുതരമല്ലാത്ത പാര്‍ശ്വഫലങ്ങള്‍ ചിലരിൽ കണ്ടെത്തിയിട്ടുണ്ട്. അവരില്‍ 97% പേരും ആശുപത്രിയില്‍ പ്രവേശനം ആവശ്യമില്ലാത്ത മിതമായ പാര്‍ശ്വഫലങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാക്സിനുകള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് എല്ലായിടത്തുനിന്നും ഉയർന്നു കേൾക്കുന്നത്.
എ ഇ‌ എഫ്‌ ഐ നിരീക്ഷണവും അന്വേഷണവും അനുസരിച്ച്‌ ചില മരുന്നുകളും വാക്സിനുകളും പൊതുജനങ്ങളില്‍ സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ സംഭവങ്ങള്‍ ലോകമെമ്ബാടും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന കോവിഡ് -19 വാക്സിനുകള്‍ ഇതുവരെ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടില്ല. ലോകമെമ്ബാടുമുള്ള അവലോകനങ്ങള്‍ ഇന്ത്യയുടെ ദേശീയ എ ഇ‌ എഫ്‌ ഐ കമ്മിറ്റി ഉള്‍പ്പെടെ വിവിധ കമ്മിറ്റികള്‍ നടത്തുന്നവയാണ്. കൊവിഷീല്‍ഡും കോവാക്സിനും സുരക്ഷിതമാണെന്നും മുന്‍‌ഗണനാ ക്രമമനുസരിച്ച്‌ എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button