ഹവാന: ആറുപതിറ്റാണ്ടിന് ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ പുത്തൻ നീക്കം. റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞു. അനാരോഗ്യത്തെത്തുടര്‍ന്നാണ് തീരുമാനം. പാര്‍ട്ടി അധ്യക്ഷനായി പ്രസിഡന്റ് മിഗ്വേല്‍ കാനല്‍ സ്ഥാനമേല്‍ക്കും. ഫെബ്രുവരിയില്‍ കാസ്ട്രോ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചെങ്കിലും നീണ്ടുപോവുകയായിരുന്നു. 2008ൽ ഫിദൽ കാസ്ട്രോ സ്ഥാനമൊഴിഞ്ഞപ്പോഴാണു റൗൾ പ്രസിഡന്റായത്.
2018ലാണ് മിഗ്വേൽ ഡിയാസ് കാനല്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. ആറുപതിറ്റാണ്ടിനിടെ ആദ്യമായാണ് കാസ്ട്രോ കുടുംബത്തിന് പുറത്തു നിന്ന് ഒരാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനത്ത് എത്തുന്നത്. മാധ്യമ, ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നയാളാണു മിഗ്വേൽ.
Post Your Comments