KeralaLatest NewsNews

ട്രെയിനിൽ രേഖകളില്ലാത്ത പണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് പരിശോധന നടത്തിയത്

പാലക്കാട്: ട്രെയിനിൽ പണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ. രേഖകളില്ലാത്ത പണം കടത്താൻ ശ്രമിച്ച സംഭവത്തിൽ തിരൂർ സ്വദേശി പരീക്കുട്ടിയാണ് പിടിയിലായത്. റെയിൽവേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Also Read: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ഏത് തരം മാസ്‌ക്കുകളാണ് വേണ്ടതെന്ന നിര്‍ദ്ദേശവുമായി ആരോഗ്യവിദഗ്ദ്ധര്‍

ചെന്നൈ-മംഗലാപുരം എക്‌സ്പ്രസിലാണ് പരീക്കുട്ടി പണം കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് പരിശോധന നടത്തിയത്. കൃത്യമായ തയ്യാറാക്കിയ പദ്ധതിയിലൂടെയാണ് പണം പിടികൂടിയത്.

മുപ്പത്തിയാറര ലക്ഷം രൂപയാണ് പരീക്കുട്ടിയുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് ഇയാളിൽ നിന്നും ശേഖരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button