കോഴിക്കോട്: കൊവിഡിനെ തുടര്‍ന്ന് ന്യൂമോണിയ ബാധിക്കുന്ന രോഗികള്‍ക്കുളള മരുന്നിന് കടുത്ത ക്ഷാമം.റെംഡിസീവര്‍, ടോസിലിസ് സുമാബ് തുടങ്ങിയ മരുന്നുകള്‍ സംസ്ഥാന പല പ്രമുഖ ആശുപത്രികളിലും കിട്ടാനില്ല. സ്വകാര്യ ആശുപത്രികളിലാണ് പ്രതിസന്ധി രൂക്ഷം. കൊവിഡ് ന്യൂമോണിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്കാണ് റെംഡിസീവര്‍, ടോസിലിസ്സുമാബ് മരുന്നുകള്‍ നല്‍കുന്നത്. മൊത്തം രോഗികളുടെ അഞ്ച് ശതമാനം മുതല്‍ ആറ് ശതമാനം വരെ രോഗികള്‍ക്കാണ് ഈ മരുന്നുകള്‍ ആവശ്യമായി വരുക. റെംഡിസീവര്‍ മരുന്ന് അഞ്ച് ദിവസത്തില്‍ ആറ് ഇന്‍ജക്ഷനായാണ് നല്‍കുക. അതീവ ഗുരുതരാവസ്ഥയിലേക്ക് മാറുന്ന രോഗികള്‍ക്ക് ഒറ്റ ഡോസായി ടോസിലിസ്സുമാബും നല്‍കും.
Also Read:വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
മറ്റ് സംസ്ഥാനങ്ങളില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മരുന്ന് വിതരണക്കാര്‍ പറയുന്നു. സ്വകാര്യ മേഖലയില്‍ പ്രതിസന്ധിയുണ്ടെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും നിലവില്‍ ഈ മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി അറിയിച്ചു
Post Your Comments