റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രോഗബാധിതരിൽ 775 പേർ രോഗമുക്തിനേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഒന്‍പത് പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,04,054 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 3,87,795 പേർ രോഗമുക്തി നേടിയിരിക്കുന്നു.
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 6,801 ആയിരിക്കുന്നു. 9,449 പേർ രോഗബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നു. ഇതിൽ 1,018 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ഭേദമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 419, മക്ക 210, കിഴക്കൻ പ്രവിശ്യ 133, അസീർ 34, മദീന 32, അൽഖസീം 26, ജീസാൻ 23, ഹായിൽ 20, തബൂക്ക് 15, വടക്കൻ അതിർത്തി മേഖല 12, നജ്റാൻ 9, അൽബാഹ 8, അൽജൗഫ് 7.
Post Your Comments