KeralaLatest NewsNews

സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വിനോദിനി ബാലകൃഷ്ണനും മെയ് 2 ന് മുമ്പ് കുടുങ്ങും, ശക്തമായ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ്

 

കൊച്ചി : സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, കോടിയേരി പത്‌നി വിനോദിനി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ശക്തമായ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാനസര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

Read Also : സ്വകാര്യ ചടങ്ങുകള്‍ക്ക് ഇനി രജിസ്‌ട്രേഷന്‍ വേണം, സംസ്ഥാന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശം

ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. ഏതെങ്കിലും തരത്തില്‍ ഇ.ഡി കൃത്രിമത്തെളിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുണ്ടെങ്കില്‍ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ക്രൈംബ്രാഞ്ച് പരാതി നല്‍കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

സര്‍ക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടി കൂടിയാണ് ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചാരണമടക്കം കേരളത്തിന്റെ അഭിമാനപദ്ധതികള്‍ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന വലിയ ആരോപണങ്ങളാണ് സര്‍ക്കാരും എല്‍ഡിഎഫും നടത്തിയിരുന്നത്. അതാണ് കോടതി വിധിയിലൂടെ പൊളിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button