റിയാദ്: ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരിക്കുന്നു. ഓറഞ്ച് പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 52 ലക്ഷം ലഹരി ഗുളികകളാണ് തുറമുഖത്ത് എത്തിയിരിക്കുന്നത്. കസ്റ്റംസിന്റെ സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തിരിക്കുന്നത്.
രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചതില്‍ നിന്നാണ് അധികൃതര്‍ക്ക് ഈ വന്‍ മയക്കുമരുന്ന് ശേഖരം സംബന്ധിച്ച വിവരം ലഭിക്കുകയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ ഉത്തര സൗദിയിലെ അറാറില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ട് പേര്‍ സ്വദേശികളും മറ്റ് രണ്ട് പേര്‍ സിറിയന്‍ പൗരന്മാരുമാണ്. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വക്താവ് അറിയിച്ചു.
Post Your Comments