![](/wp-content/uploads/2021/04/cpm-4.jpg)
ആലപ്പുഴ : ക്രിമിനല്‍ സ്വഭാവം കാണിക്കുന്ന സഖാക്കളെ തിരുത്തിയാണ് പാർട്ടി മുന്നോട്ടു പോകുന്നതെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. പാര്‍ട്ടിയില്‍ ക്രിമിനലിസമെന്ന ജി സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന് പ്രതികരിക്കേണ്ടി വന്നത് സംഭവിക്കാൻ പാടില്ലാത്തത് പാർട്ടിക്കുള്ളിൽ സംഭവിച്ചതു കൊണ്ടാണെന്നും ആര്‍ നാസര്‍ പറഞ്ഞു.
സി പി എം സംഘടനാ കീഴ്വഴക്കങ്ങൾ മറികടന്നായിരുന്നു തനിക്കെതിരെ ഒരു വിഭാഗം വ്യക്തിഹത്യ നടത്തുന്നുവെന്നും പൊളിറ്റിക്കൽ ക്രിമിനലുകളെ പോലെ പെരുമാറുന്നു എന്നുമുള്ള ജി സുധാകരന്റെ പ്രതികരണം. വാർത്താ സമ്മേളനം വിളിച്ച് ചേർത്തായിരുന്നു ഈ ആരോപണം. സുധാകരൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ശരിവെക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി. പാർട്ടിക്കുള്ളിലെ ക്രിമിനൽ വത്കരണം അനുവദിക്കാനാവില്ലെന്നും തിരുത്തൽ നടപടികൾ ആരംഭിച്ചുവെന്നും ആര്‍ നാസര്‍ വ്യക്തമാക്കി.
Post Your Comments