COVID 19Latest NewsNewsIndia

കോവിഡിനെ തുരത്താൻ വാക്‌സിന്റെ മൂന്ന് ഡോസുകൾ സ്വീകരിക്കേണ്ടി വരും; വാർഷിക കുത്തിവെപ്പും വേണ്ടി വന്നേക്കുമെന്ന് ഫൈസർ സിഇഒ

കോവിഡ് വൈറസിന് വലിയ രീതിയിൽ ജനിതക മാറ്റം സംഭവിക്കുന്നതിനാൽ വാക്‌സിനേഷൻ പ്രധാനമാണ്

ന്യൂഡൽഹി: കോവിഡ് വൈറസിനെ തുരത്താൻ വാക്‌സിന്റെ ഉപയോഗം നിർണായകമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല. വാക്‌സിനേഷൻ പൂർണമായാലും 12 മാസത്തിനുള്ളിൽ വീണ്ടും ഒരു വാക്‌സിൻ ഷോട്ട് സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: ഡീസലിന് പകരം ജീവനക്കാരൻ അടിച്ചത് പെട്രോൾ, ചോദിച്ചതും കണ്ണ് നിറഞ്ഞു; ഓടിയെത്തി ഉടമ, കുറിപ്പ് വൈറൽ

വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ആൽബർട്ട് ബൗർല പറഞ്ഞു. 6-12 മാസത്തിനുള്ളിൽ മൂന്നാം ഡോസ് സ്വീകരിക്കേണ്ടി വന്നേക്കാം. മൂന്ന് ഡോസുകൾ സ്വീകരിച്ച ശേഷം വർഷത്തിൽ ഒരിക്കൽ വാക്‌സിൻ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരേണ്ടതുണ്ടെന്നും വൈറസിന്റെ ജനിതക മാറ്റം നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോൺസൺ ആൻഡ് ജോൺസൺ സിഇഒ അലക്‌സ് ഗോർസ്‌കിയും അടുത്തിടെ സമാനമായ പ്രതികരണം നടത്തിയിരുന്നു. ആഗോളതലത്തിൽ വ്യാപിക്കുന്ന കോവിഡ് വൈറസിന് വലിയ രീതിയിൽ ജനിതക മാറ്റം സംഭവിക്കുന്നതിനാൽ വാക്‌സിനേഷൻ പ്രധാനമാണ്. എല്ലാ വർഷവും വാക്‌സിൻ സ്വീകരിക്കേണ്ടത് ആവശ്യമായി വന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. വൈറസിന്റെ ദക്ഷിണാഫ്രിക്ക, യുകെ, ബ്രസീൽ എന്നീ വകഭേദങ്ങളാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button