എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈം ബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും പരിഹസിച്ച് രാഷ്ട്രീയ സംവാദകന്‍ ശ്രീജിത്ത് പണിക്കർ.
‘ഇഡിക്കെതിരായ കേസും ചവറ്റുകുട്ടയിൽ വീണെന്ന് അറിഞ്ഞ സയാമീസ് ഹൃദയൻ…‘ എന്ന തലക്കെട്ടിൽ വരവേൽപ്പ് സിനിമയിൽ ജാള്യതയോടെ നിൽക്കുന്ന ജഗദീഷ് അവതരിപ്പിക്കുന്ന വത്സൻ എന്ന കണ്ടക്ടർ കഥാപാത്രത്തിന്റെ ചിത്രമാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ പങ്ക് വെച്ചിരിക്കുന്നത്. അണികൾ ആവേശപൂർവം പിണറായി വിജയനെ വിളിക്കുന്ന ഇരട്ട ചങ്കൻ എന്ന പ്രയോഗത്തെ പരിഹസിക്കുന്ന‘സയാമീസ് ഹൃദയൻ‘ എന്ന പ്രയോഗം സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസുകളാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനസർക്കാരിന് കനത്ത തിരിച്ചടിയാണ് എഫ്ഐആറുകൾ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. കേസിന്‍റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി.
Post Your Comments