കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കുംഭമേള നടത്തുന്നതിനെതിരെ രംഗത്ത് വന്ന പാർവതി തിരുവോത്തിന് ഒരേവിഷയത്തിൽ തന്നെ ഇരട്ട നീതിയും ഇരട്ട നിലപാടുമാണ് ഉള്ളതെന്ന് സോഷ്യൽ മീഡിയ. തബ്‍ലിഗ് ജമാഅത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നവര്‍ക്ക് കോവിഡ് രണ്ടാം തരംഗ സമയത്ത് കുംഭ മേള സംഘടിപ്പിക്കുന്നവർക്ക് പരാതിയില്ലേയെന്നായിരുന്നു പാർവതി ചോദിച്ചത്. കുംഭമേളയ്ക്കെതിരെ രംഗത്ത് വന്ന പാർവതിയോട് സോഷ്യൽ മീഡിയ തിരിച്ച് ചോദിക്കുന്നതും ഇതുതന്നെയാണ്.
കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തിയപ്പോഴും, മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ റോഡ് ഷോ നടത്തിയപ്പോഴും പാർട്ടി അണികൾ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മാസ്ക് പോലുമില്ലാതെ റോഡിലിറങ്ങി നടന്നപ്പോഴും നിലപാടുമായി പാർവതി വന്നില്ലല്ലോയെന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ. ഇരട്ടത്താപ്പുകളുടെ രാജകുമാരിയെന്നാണ് പാർവതിയെ പലരും വിശേഷിപ്പിക്കുന്നത്. ഒരേവിഷയത്തിന് രണ്ട് നിലപാട് സ്വീകരിക്കുന്നത് നല്ലതാണോയെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.
കുംഭമേളയിൽ പങ്കെടുത്തവരിൽ നൂറിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചതിൻ്റെ വാർത്തയും പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ‘കുംഭമേളയെയും തബ്‍ലീഗി ജമാഅത്തിനെ കുറിച്ചും പറയുന്ന കമൻററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം. കോവിഡ് രണ്ടാം തരംഗത്തിലും ആയിരക്കണക്കിന് ആളുകൾ മാസ്ക് പോലുമില്ലാതെ ഒരുമിച്ചു കൂടുന്ന കുംഭമേളയെ എന്തു കൊണ്ടാണ് ഒരു മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളും വിമർശിച്ചു രംഗത്തുവരാത്തത്?’. കുംഭമേളയുടെ ദൃശ്യങ്ങൾക്കൊപ്പം അർണബ് ഗോസ്വാമി തബ്‍ലീഗി ജമാഅത്തിനെതിരെ രോഷാകുലനായി സംസാരിക്കുന്ന ശബ്ദം കൂട്ടിച്ചേർത്തുള്ള വീഡിയോയും പരിഹാസത്തോടെ പാർവതി പങ്കുവെച്ചു.
Post Your Comments