KeralaLatest NewsNews

‘വോട്ടെടുപ്പിന് മുൻപ് ആഘോഷമാക്കി കിറ്റ് വിതരണം, കാര്യം കഴിഞ്ഞപ്പോൾ ജനങ്ങളെ വേണ്ടാതായി’; സർക്കാരിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സർക്കാരിന് ജനങ്ങളെ വേണ്ടാതായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ വിഷുക്കിറ്റ് നിര്‍ത്തിയെന്ന ആരോപണവുമായി ചെന്നിത്തല. സി.പി.ഐ.എമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

‘വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യാന്‍ എന്തൊരു ഉത്സാഹമായിരുന്നു സര്‍ക്കാരിന്. എന്നാല്‍ കാര്യം കഴിഞ്ഞപ്പോള്‍ ജനങ്ങളെ വേണ്ടാതായി.സംസ്ഥാനത്ത് 85 ലക്ഷം കാര്‍ഡുടമകള്‍ക്ക് വിഷുക്കിറ്റ് നല്‍കണമെങ്കിലും കഷ്ടിച്ച് 26 ലക്ഷം പേര്‍ക്ക് മാത്രമേ നല്‍കിയിട്ടുള്ളൂ’വെന്നും അദ്ദേഹം പറഞ്ഞു.

Also Read:കുളിമുറിയിൽ ഒളിക്യാമറ വെച്ച് ഭാര്യയുടെ നഗ്ന ദ്യശ്യങ്ങൾ പകർത്തി; വിചിത്ര കാരണം പറഞ്ഞ് ഭർത്താവ്

വോട്ട് തട്ടുന്നതിനുള്ള കള്ളക്കളിയാണ് സര്‍ക്കാരിന്റെതെന്ന സത്യം തുറന്നു പറഞ്ഞതിന് പ്രതിപക്ഷ നേതാവ് അന്നം മുടക്കുകയാണെന്ന് പറഞ്ഞ് അപഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. നേരത്തേയും സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് സർക്കാർ കിറ്റ് വിതരണമെന്ന പ്രഹസനം നടത്തിയതെന്നായിരുന്നു പ്രതിപക്ഷം അടക്കമുള്ളവർ ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button