Latest NewsKeralaNews

മു​ള​കു​പൊ​ടി​ ​വി​ത​റി​ ജുവലറിയില്‍ മോഷണം; മണിക്കൂറുകൾക്കുള്ളിൽ യുവതികളെയും ഭര്‍ത്താക്കന്മാരെയും പിടിച്ചത് ഇങ്ങനെ

നെ​യ്യാ​ര്‍​ഡാം​ ​പൊ​ലീ​സി​ന് ​പ്ര​തി​ക​ളെ​ ​കൈ​മാ​റി.​

കാ​ട്ടാ​ക്ക​ട​:​ തലസ്ഥാന നഗരത്തിൽ വീണ്ടും സ്വർണ കവർച്ച. കു​റ്റി​ച്ച​ല്‍​ ​ജം​ഗ്ഷ​നി​ലെ​ ​ജു​വ​ല​റി​യി​ല്‍​ ​ഉ​ട​മ​യു​ടെ​ ​മു​ഖ​ത്ത് ​മു​ള​കു​പൊ​ടി​ ​വി​ത​റി​ ​ആ​റു​പ​വ​ന്‍​ ​ക​വ​ര്‍​ന്ന ​ ​പ്ര​തി​ക​ളെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​മ​ല​യി​ന്‍​കീ​ഴ് ​വി​ഷ്‌​ണു​ഭ​വ​നി​ല്‍​ ​വി​ഷ്‌​ണു​ ​(22​),​ ​ഭാ​ര്യ​ ​ആ​ന്‍​ഷാ​ ​(24​),​ ​മ​ല​യി​ന്‍​കീ​ഴ് ​മ​ട​ത്തി​ങ്ക​ര​ ​ര​മ്യ​ ​നി​ല​യ​ത്തി​ല്‍​ ​ഹ​രി​കൃ​ഷ്‌​ണ​ന്‍​ ​(25​),​ ​ഭാ​ര്യ​ ​അ​നീ​ഷ്യ​ ​(23​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ഇ​വ​രോടൊപ്പം ഒ​രു കു​ഞ്ഞു​മു​ണ്ടാ​യി​രു​ന്നു.​ ​കു​റ്റി​ച്ച​ല്‍​ ​ജം​ഗ്ഷ​നി​ലെ​ ​വൈ​ഗാ​ ​ജു​വ​ല​റി​യി​ല്‍​ ​ഇ​ന്ന​ലെ​ ​ രാ​ത്രി​ 7.30​ഓ​ടെ​യാ​ണ് ​സം​ഭ​വം.​ ​ഇ​വ​ര്‍​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടോ​ടെ​യാ​ണ് ​ജു​വ​ല​റി​യി​ലെ​ത്തി​യ​ത്.​ ​ആ​ഭ​ര​ണ​ങ്ങ​ളെ​ടു​ത്തെ​ങ്കി​ലും​ ​പ​ണം​ ​തി​ക​യി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​തി​രി​കെ​പ്പോ​യി.​ ​വീ​ണ്ടു​മെ​ത്തി​യ​ ​സം​ഘം​ ​ജു​വ​ല​റി​ക്ക് ​സ​മീ​പം​ ​നി​ല​യു​റ​പ്പി​ച്ചു.​ ​ക​ട​യി​ല്‍​ ​ഉ​ട​മ​ ​സ​ന്തോ​ഷ് ​മാ​ത്ര​മാ​യ​തോ​ടെ​ ​ര​ണ്ടു​പേ​ര്‍ കു​ഞ്ഞു​മാ​യി​ ​അ​ക​ത്തു​ക​യ​റി.​ ​മൂ​ന്നു​പ​വ​ന്റെ​ ​ര​ണ്ട് ​സ്വ​ര്‍​ണ​മാ​ല​ ​വാ​ങ്ങി​യ​തി​ന് ​പി​ന്നാ​ലെ​ ​സ​ന്തോ​ഷി​ന്റെ​ ​മു​ഖ​ത്ത് ​മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ​ശേ​ഷം​ ​കാ​റി​ല്‍​ ​ക​യ​റി​ ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ക​ട​യു​ട​മ​ ​ബ​ഹ​ളം​ ​വ​ച്ച്‌ ​പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ​സം​ഭ​വം​ ​പ്ര​ദേ​ശ​വാ​സി​ക​ള്‍​ ​അ​റി​യു​ന്ന​ത്.​

​Read Also: നിസാമുദ്ധീൻ മർക്കസ് പോലെയല്ല കുംഭമേള ; ദേവിയുടെ അനുഗ്രഹം ഉള്ളത് കൊണ്ട് കോവിഡ് വരില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

എന്നാൽ ഉ​ട​ന്‍​ ​ ത​ന്നെ​ ​മോ​ഷ​ണ​സം​ഘം​ ​വ​ന്ന​ ​കാ​റി​നെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​രം​ ​പൊ​ലീ​സി​ല്‍​ ​അ​റി​യി​ച്ചു.​ ​ കു​റ്റി​ച്ച​ലി​ലെ​ത്തി​യ​ ​കാ​ട്ടാ​ക്ക​ട​ ​പൊ​ലീ​സ് ​ഇ​വ​ര്‍​ ​സ​ഞ്ച​രി​ച്ച​ ​വാ​ഹ​ന​ത്തെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​രം​ ​മ​റ്റ് ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും​ ​കൈ​മാ​റി.​ ​മ​ല​യി​ന്‍​കീ​ഴി​ന് ​സ​മീ​പ​ത്തെ​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യം​ ​പ​രി​ശോ​ധി​ച്ച്‌​ ​ബ്ലോ​ക്ക് ​ഓ​ഫീ​സി​ന് ​സ​മീ​പ​ത്ത് ​നി​ന്നും​ ഒരുമണിക്കൂറിനുള്ളില്‍ ​മ​ല​യി​ന്‍​കീ​ഴ് ​പൊ​ലീ​സാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​മോ​ഷ്ടി​ച്ച​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്തു.​ ​നെ​യ്യാ​ര്‍​ഡാം​ ​പൊ​ലീ​സി​ന് ​പ്ര​തി​ക​ളെ​ ​കൈ​മാ​റി.​ ​ ഇ​വ​ര്‍​ ​ബാ​ല​രാ​മ​പു​രം​ ​പ​ന​യ​റ​കു​ന്ന് ​ഭാ​ഗ​ത്ത് ​വാ​ട​ക​യ്‌​ക്ക് ​താ​മ​സി​ച്ചാ​ണ് ​മോ​ഷ​ണം​ ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​ബാ​ല​രാ​മ​പു​ര​ത്തെ​ ​ഒ​രു​ ​ജു​വ​ല​റി​യി​ലും​ ​ഇ​വ​ര്‍​ ​സ​മാ​ന​മാ​യ​ ​രീ​തി​യി​ല്‍​ ​മോ​ഷ​ണം​ ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ​ഡി​വൈ.​എ​സ്.​പി​ ​ഷാ​ജി​ ​അ​റി​യി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button