Latest NewsIndiaNews

എന്തൊരു ക്രൂരത; പിഞ്ചുകുഞ്ഞിനെ കറിക്കത്തി കൊണ്ട് കഴുത്തറുത്ത് കൊന്ന് അമ്മ

തെലങ്കാനയില്‍ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മ. സൂര്യപേട്ട്​ ജില്ലയിലെ മേഖലാപതി തണ്ഡയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അന്ധവിശ്വാസം മൂലമാണ് അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത്​ കൊന്നതെന്നാണ് റിപ്പോർട്ട്. ആറു മാസം പ്രായമായ പെണ്‍കുട്ടിയാണ്​ അരുംകൊലക്ക്​ ഇരയായത്​.

സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ 25 വയസുകാരി ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്‍റെ ദുരിതങ്ങളുടെയെല്ലാം കാരണം കുഞ്ഞാണെന്ന്​ വിശ്വസിച്ചാണ്​ ഭാരതി കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അധ്യാപനത്തില്‍ ബിരുദമെടുത്ത ഭാരതി കഴിഞ്ഞ ഏതാനും മാസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ദിവസങ്ങളോളം ഇവര്‍ പൂജയും പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു. ഇതിനിടെയാന് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button