കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. രാവിലെ പത്തോടെ കോഴിക്കോട് തൊണ്ടയാടുള്ള വിജിലൻസ് ഓഫിസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്.
Read Also : മുൻ സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു
വിജിലൻസ് പരിശോധനയിൽ വീട്ടിൽനിന്ന് രേഖകളില്ലാതെ പിടികൂടിയ അരക്കോടിയോളം രൂപ ആരിൽനിന്ന് ലഭിച്ചു, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടി രൂപയുടെ സ്രോതസ്സ്, 28 തവണ വിദേശയാത്ര നടത്തിയത് എന്തിന് എന്നതടക്കം കാര്യങ്ങളാണ് ഷാജിയിൽനിന്ന് അറിയാനുള്ളത്. ഇത് മുൻനിർത്തിയുള്ള പ്രത്യേക ചോദ്യാവലി ഉദ്യോഗസ്ഥർ തയാറാക്കിയിട്ടുണ്ട്. എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
Post Your Comments