
കണ്ണുർ: മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന മൻസൂറിനെ വധിച്ച കേസിലെ പ്രതി സുഹൈൽ കീഴടങ്ങി. അഞ്ചാം പ്രതിയായ സുഹൈല്‍ പൂല്ലൂക്കരയാണ് കീഴടങ്ങിയത്. തലശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. നാടകീയത നിറഞ്ഞ രംഗങ്ങൾക്കൊടുവിലായിരുന്നു പ്രതിയുടെ കീഴടങ്ങൽ. താന്‍ നിരപരാധിയാണെന്നും നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു കീഴടങ്ങൽ.
Also Read:കേരളത്തിൽ ഇടത് അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം 100 കടക്കുമെന്ന് സിപിഎം വിലയിരുത്തല്‍
മന്‍സൂര്‍ കൊല്ലപ്പെടുന്നതിന് മുന്‍പുള്ള സുഹൈലിന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സുഹൈലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. മുഖ്യ പ്രതിയടക്കം രണ്ടുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മന്‍സൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിന്‍, മൂന്നാംപ്രതി സംഗീത് എന്നിവരെയാണ് വ്യാഴാഴ്ച ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. സുഹൈൽ അടക്കം 8 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
കേസിലെ രണ്ടാം പ്രതിയായ രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ ചൊക്യാട് നിന്ന് കണ്ടെത്തിയിരുന്നു. 25 പേരെയാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. 11 പേരെ തിരിച്ചറിഞ്ഞുവെന്നും പൊലീസ് പറയുന്നു. ഏപ്രില്‍ ആറിനാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ മന്‍സൂറിനും സഹോദരനും ആക്രമിക്കപ്പെടുന്നത്. വീട്ടിൽ നിന്നും പിടിച്ചിറക്കി ആക്രമികൾ മൻസൂറിനെ കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments