Latest NewsNewsInternational

കുട്ടികൾക്കെതിരെ കുറ്റകൃത്യങ്ങൾ രൂക്ഷം; 15 വയസിന് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധത്തിന് വൻ ശിക്ഷയുമായി ഫ്രാൻസ്

രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ 15 വയസിന് താഴെയുള്ള കുട്ടികളുമായുളള ലൈംഗികബന്ധം ബലാത്സംഗമെന്ന് വിലയിരുത്തലുമായി ഫ്രാൻസ്. ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന പ്രതികൾക്ക് 20 വർഷം വരെ തടവുശിക്ഷ നൽകുന്ന ബില്ലിന് ഫ്രഞ്ച് പാർലമെന്റ് ഏകകണ്ഠമായി അംഗീകാരം നൽകി.

നിലവിൽ ഉണ്ടായിരുന്ന നിയമം അനുസരിച്ച് 18 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമാണെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ, ബലാത്സംഗ കുറ്റം ചുമത്തണമെങ്കിൽ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധം നടന്നതായി തെളിയിക്കണം.

പ്രായപൂർത്തിയായ ഒരു കുറ്റവാളിക്കും 15 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളുടെ സമ്മതമുണ്ടെന്ന് വാദിക്കാൻ കഴിയില്ലെന്നും, കുട്ടികൾക്കും സമൂഹത്തിനും വേണ്ടി‍യുള്ള ചരിത്രപരമായ നിയമനിർമാണമാണ് ഇതെന്നും നീതി നിയമ വകുപ്പ് മന്ത്രി എറിക് ഡുപോൻഡ് മൊറോറ്റി വ്യക്തമാക്കി

shortlink

Post Your Comments


Back to top button