രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സിന് നല്‍കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ നിര്‍മിത സ്പുട്നിക് 5 വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം ഇന്ത്യയിലെത്തും. റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വെങ്കിടേഷ് വര്‍മ. ഇന്ത്യയിലേക്കുള്ള വാക്സിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സ്പുട്നിക് വാക്സിന് ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ
പ്രതിമാസം 50 ദശലക്ഷം വാക്സിന് നിര്‍മിക്കുമെന്നും, മേയില്‍ വാക്സിന്റെ ഉത്പാദനം കൂട്ടുമെന്നും വേങ്കിടേഷ് പറഞ്ഞു. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് റഷ്യന്‍ നിര്‍മിത സ്പുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയത്. മേയ് മാസം ആദ്യ വാരം മുതൽ രാജ്യത്ത് സ്പുട്നിക് വാക്സിന് വിതരണം ചെയ്യും. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വിദേശ വാക്സിനാണ് സ്പുട്നിക്.
റഷ്യയിലെ ഗമാലെയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡിമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 ഇന്ത്യയില്‍ ഡോ റെഡ്ഡീസ് ലാബോറട്ടറീസാണ് നിര്‍മ്മിക്കുന്നത്. അതേസമയം ,അടിയന്തര ഉപയോഗത്തിനുള്ള വാക്സീന് റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ തീരുമാനം.
Post Your Comments