Latest NewsKeralaNews

ഇന്ദ്രനേയും ചന്ദ്രനേയും കുറിച്ചുള്ള രേഖകള്‍ പോലും കയ്യിലുള്ള സുഹൃത്ത് കൂടെയുണ്ടായിട്ടു’; ഷാജിയെ ട്രോളി പിവി അന്‍വര്‍

കെഎം ഷാജിക്കെതിരായ വിജിലന്‍സ് നീക്കം ചൂണ്ടി വീണ്ടും രൂക്ഷ പരിഹാസവുമായി പിവി അന്‍വര്‍ എംഎല്‍എ. ഷാജിയെ വീണ്ടും വിജിയലന്‍സ് ചോദ്യം ചെയ്യുന്ന വാര്‍ത്തയ്‌ക്കൊപ്പം ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ ഞെട്ടിത്തരിച്ചിരിക്കുന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ മീം കൂടി ചേര്‍ന്നതാണ് പിവി അന്‍വറിന്റെ പുതിയ ട്രോള്‍. ഇന്ദ്രനേയും ചന്ദ്രനേയും കുറിച്ചുള്ള രേഖകള്‍ പോലും കയ്യിലുള്ള സുഹൃത്ത് കൂടെയുണ്ടായിരുന്നിട്ടും….എന്ന അപൂര്‍ണ്ണമായ വാക്യം കൂടി ചേര്‍ത്ത് ഫേസ്ബുക്കിലൂടെയാണ് അന്‍വറിന്റെ കുറിക്കുകൊള്ളുന്ന പരിഹാസം.

ഷാജിക്ക് പൂര്‍ണ്ണപിന്തുണയറിയിച്ച് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്ലീം ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതേസമയം , കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യ അറയില്‍ നിന്നെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. നോട്ടുകെട്ടുകളില്‍ പലതും മാറാല പിടിച്ച നിലയിലായിരുന്നെന്നും പണം കുറച്ചു കാലം മുന്‍പ് തന്നെ സൂക്ഷിച്ചതാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

https://www.facebook.com/pvanvar/posts/297427361750163

shortlink

Related Articles

Post Your Comments

Related Articles


Back to top button