ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ വാക്‌സിനുകൾക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയേക്കും. ഡ്രഗ്‌സ് കൺട്രോളർ ഇക്കാര്യത്തിൽ മൂന്ന് ദിവസത്തിനകം തീരുമാനം എടുക്കുമെന്നാണ് വിവിധ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം ആളുകൾക്കാണ് രോഗം ബാധിച്ചത്.
Also Read: മുസ്ലിം ആധിപത്യം പ്രകടിപ്പിക്കാൻ നടത്തുന്ന മർക്കസ് സമ്മേളനം പോലെയല്ല കുംഭമേള: വിശ്വഹിന്ദു പരിഷത്ത്
കോവിഡ് വ്യാപനത്തെ ചെറുക്കാൻ പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെയാണ് കൂടുതൽ വിദേശ വാക്‌സിനുകൾക്ക് അനുമതി നൽകുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ വന്നത്. നിലവിൽ കൊവാക്‌സിൻ, കൊവിഷീൽഡ് എന്നീ വാക്‌സിനുകളാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ഇതിന് പുറമെ, റഷ്യയുടെ സ്പുട്‌നിക് V വാക്‌സിന് കഴിഞ്ഞ ദിവസം അനുമതി നൽകുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്‌സിന് ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് കൂടുതൽ വിദേശ വാക്‌സിനുകൾക്ക് അനുമതി നൽകുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. ജോൺസൺ ആൻഡ് ജോൺസണിന്റേത് ഉൾപ്പെടെയുള്ള വാക്‌സിനുകളാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്.
Post Your Comments