Latest NewsKeralaNews

ഐഎസ്ആര്‍ഒ ചാരക്കേസ്;സിബിഐക്ക് വിടാനുള്ള സുപ്രീംകോടതിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : ഐ.എസ്.ആർ.ഒ ചാരക്കേസ് സിബിഐക്ക് വിടാനുള്ള സുപ്രീംകോടതിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ കേസുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ ചുരുളഴിഞ്ഞു കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

നമ്പി നാരായണൻ കോൺഗ്രസിലെ ഗ്രൂപ്പ് പോരിൻ്റെ ഇരയാണ്. ഗ്രൂപ്പ് പോരിൻ്റെ പേരിൽ രാജ്യതാത്പര്യം വരെ ബലി കഴിച്ചവരാണ് കോൺഗ്രസുകാർ. ചാരക്കേസിൻ്റെ ഗൂഢാലോചനയിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also  :  ജലീലിന്റെ ബന്ധുനിയമനത്തിലെ തുല്യപങ്കാളി മുഖ്യമന്ത്രി രാജിവയ്ക്കണം; രമേശ് ചെന്നിത്തല

അന്നത്തെ ഇടതു സർക്കാരും സിപിഎമ്മും വേട്ടക്കാരുടെ പക്ഷത്തായിരുന്നു നിന്നത്. കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ സിബിഐക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button