തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളെ വെള്ളിയാഴ്ച്ച നിശ്ചയിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിൽ വെച്ചായിരിക്കും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായതിനാൽ അദ്ദേഹം ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുക്കും.
മൂന്നു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 30 നാണ് തെരഞ്ഞെടുപ്പ്. ചൊവ്വാഴ്ച്ച മുതലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. മൂന്ന് സീറ്റുകളിൽ ഒരു സീറ്റ് സി.പി.എം. സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന് നൽകാനാണു സാധ്യത. കഴിഞ്ഞതവണ ചെറിയാന്റെ പേര് സജീവമായി ഉയർന്നെങ്കിലും രാജ്യസഭയിൽ പാർട്ടി നേതാവായി പ്രവർത്തിക്കാൻ മുതിർന്ന നേതാവിനെ അയക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം എളമരം കരീമിന് സീറ്റ് നൽകുകയായിരുന്നു.
മറ്റൊരു സീറ്റിലേക്ക് ഇ.പി. ജയരാജൻ, എ.കെ. ബാലൻ, തോമസ് ഐസക്, മുതിർന്ന നേതാവായ ജി. സുധാകരൻ എന്നിവരെ ആരെയെങ്കിലും പരിഗണിക്കാം. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും കിസാൻസഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്റെ പേരും പരിഗണിക്കാൻ സാധ്യതയുണ്ട്. സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസാണ് പരിഗണനയിലുള്ള മറ്റൊരാൾ.
Read Also: സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് പണം നൽകുന്നത് കേന്ദ്രസർക്കാർ തന്നെ ; വിവരാവകാശ രേഖ പുറത്ത്
Post Your Comments