കോഴിക്കോട്: കൊറോണ പ്രോട്ടോക്കോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലംഘിച്ചതായി ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവസാന നാളുകളില്‍ മുഖ്യമന്ത്രി രോഗബാധിതനായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലെ മെഡിക്കല്‍ സംഘം പറയുന്നത്.
Read Also : കോവിഡ് വ്യാപനം : രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോൺഗ്രസ്
ഏപ്രില്‍ നാലിന് മുഖ്യമന്ത്രി കൊറോണ രോഗബാധിതനായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സമയമാണ് മുഖ്യമന്ത്രി പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ധര്‍മ്മടത്ത് റോഡ് ഷോ നടത്തിയതും പിന്നീട് കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയതും.
എന്നാല്‍, ഡോക്ടര്‍മാരുടെ ഈ വിശദീകരണത്തിലെ അപകടം മനസിലാക്കിയ മെഡിക്കല്‍ കോളേജ് പ്രസിന്‍സിപ്പല്‍ അന്നു പിണറായിക്ക് രോഗലക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് തിരുത്തുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ച് 10 ദിവസത്തിന് ശേഷമേ നെഗറ്റീവായോ എന്നറിയാന്‍ ടെസ്റ്റ് നടത്താവൂ എന്നാണ് നിലവിലെ നിയമം. ഇതു മുഖ്യമന്ത്രിക്ക് വേണ്ടി ലംഘിക്കപ്പെട്ടിരുന്നു. ഇതു ചോദ്യം ചെയ്തപ്പോഴാണ് മുഖ്യമന്ത്രി നേരത്തെ രോഗബാധിതനായ വിവിരം ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്.
എട്ടാം തീയതി കൊറോണ സ്ഥിരീകരിച്ച് മുഖ്യമന്ത്രിയെ ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവായി പ്രഖ്യാപിതോടെയാണ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തിയത്.
Post Your Comments